ശ്രീ കുളങ്കര ഭഗവതി ക്ഷേത്രം

പുരാതനകാലത്ത് ഇപ്പോഴത്തെ ക്ഷേത്രത്തിനു കിഴക്ക് വയലിനക്കരെ ഒരു ജലാശയത്തിന്‍റെ തീരത്ത് സ്വയം ഭൂത്വേന ഒരു ദിവ്യചൈതന്യം പ്രത്യക്ഷപ്പെടുകയും ആയത് ഭദ്രകാളി ചൈതന്യമാണെന്ന്‍ മനസ്സിലാക്കിയ സ്ഥലമുടമകളായ ബ്രാഹ്മണ കുടുംബക്കാര്‍ കുടിവെപ്പു നടത്തി ആരാധിക്കുകയും ചെയ്തു. അതേ ഭഗവതിയെ അന്നത്തെ നാടുവാഴി കുടുംബത്തില്‍പ്പെട്ട ഒരു സ്ഥാനി നായര്‍ വീട്ടുകാര്‍ സ്വന്തം മച്ചില്‍ വെച്ച് ആരാധിച്ചു വരികയും ചെയ്തിരുന്നു കാലക്രമത്തില്‍ കിഴക്കേ കരയിലെ ബ്രഹ്മണ കുടുംബക്കാര്‍ക്ക്‌ വംശനാശം സംഭവിക്കുകയും നാടുവാഴി കുടുംബക്കാര്‍ സാമ്പത്തികമായി അഭിവൃദ്ധിപ്പെടുകയും ചെയ്തെങ്കിലും ദേവീചൈതന്യത്തെ ഉത്തമത്തില്‍ ആരാധിക്കാന്‍ സാധിക്കാതെ വന്നതുകൊണ്ടും മറ്റും നായര്‍ കുടുംബത്തിനും സ്വത്തുക്കള്‍ക്കും ക്ഷയോന്മുഖമായ അവസ്ഥവന്നു ചേരുകയും ചെയ്തു. തുടര്‍ന്ന് പരിസരവാസികളും നാടുവാഴി കുടുംബത്തിന്‍റെ ചാര്‍ച്ചക്കാരും കൂടിച്ചേര്‍ന്ന് പഴയ നായര്‍ തറവാടിന്‍റെ നിരിതികോണില്‍ ക്ഷേത്രത്തിനു സ്ഥാനം കണ്ട് ഒരു ചെറിയ ശ്രീകോവില്‍ പണിയിച്ച് മേക്കാട്ട് മനക്കാരായ ബ്രാഹ്മണരെ കൊണ്ട് കൂടുവെപ്പു നടത്തിയതായും ഉള്ള കാര്യങ്ങള്‍ ഐതിഹ്യം മാത്രമല്ല അനുഭവത്തിലുള്ളതാകുന്നു. തുടര്‍ന്ന് ക്ഷേത്രം തന്ത്രിയുടെ നിര്‍ദേശാനുസരണം പഴയസമിതിയുടെ ചാര്‍ച്ചക്കാരും പരിസരവാസികളുമായ പുതിയ അംഗങ്ങളും കൂടിച്ചേര്‍ന്ന ഭരണസമിതികള്‍ കാലാകാലങ്ങളില്‍ നടത്തിയ കൂട്ടായ പ്രവര്‍ത്തനഫലമായി ക്ഷേത്രത്തിന് ഇന്ന് കാണുന്ന പുരോഗതി കൈവരികയും ചെയ്തു

Sree Kulamkara Bhagavathy Temple,Temple Edappal,Temple Malappuram,Temple,Sree Kulangara